Minister P.Rajeev about fire at secreteriat
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ ഫയലുകള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇന്നു രാവിലെ 7.30 യോടെയാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ തീപിടുത്തമുണ്ടായത്.
മന്ത്രി പി.രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. തീ ഫയര്‍ ഫോഴ്‌സ് പൂര്‍ണമായും അണച്ചിരുന്നു. എന്നാല്‍ ഇത് എ.ഐ കാമറ ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണെന്ന തരത്തില്‍ വിവാദമുയര്‍ന്നിരുന്നു.
എ.ഐ കാമറ ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇവിടെയില്ലെന്നും ഇവിടെയുള്ളതെല്ലാം ഇ ഫയലുകളാണെന്നും മന്ത്രി അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ബന്ധപ്പെട്ട ഏജന്‍സികളുടെ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS