Minister K.Krishnankutty about hike in electricity tariff
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കെ.എസ്.ഇ.ബി നഷ്ടത്തിലായതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണെന്നും എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും കമ്പനികള്‍ കൂടിയ വിലയ്ക്ക് വൈദ്യുതി നല്‍കുന്നതും തിരിച്ചടിയായെന്നും മന്ത്രി വ്യക്തമാക്കി.
യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതല്‍ കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരാനാണ് സാധ്യത.
Keywords: K.Krishnankutty, electricity tariff, hike


COMMENTS