സ്വന്തം ലേഖകന്‍ മലപ്പുറം : മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി രാജേഷ് മാത്ധിയെ കൊന്നത് ആള്‍ക്കൂട്ട കൊലപാതകം തന്നെയെന്ന് പൊലീസ...
സ്വന്തം ലേഖകന്‍
മലപ്പുറം : മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി രാജേഷ് മാത്ധിയെ കൊന്നത് ആള്‍ക്കൂട്ട കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ കേസില്‍ എട്ടുപേരെ അറസ്റ്റു ചെയ്തതായും തെളിവ് നശിപ്പിക്കലിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു.
രണ്ടു ദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാത്ധി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.
ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് 300 മീറ്റര്‍ മാറിയുള്ള വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ രാജേഷിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. പ്രതി സ്ഥാനത്തുള്ളവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഉപദ്രവിച്ച് അവശനാക്കിയ ശേഷം രാജേഷിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ തെളിവുകള്‍ ഫോണില്‍ നിന്നു പൊലീസിനു കിട്ടി. മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
മരക്കൊമ്പും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു അടിച്ചത്. ഇവയും കണ്ടെത്തിയിട്ടുണ്ട്. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ രണ്ടരവരെയാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്. മണിക്കൂറുകളോളം മര്‍ദ്ദിച്ചിട്ടും ഇവര്‍ വിവരം പൊലീസിനെ അറിയിച്ചില്ല.
ഒടുവില്‍ നാട്ടുകാരില്‍ നിന്നു വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. മോഷണത്തിനാണ് രാജേഷ് അവിടെ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രൂപം നല്‍കിയിട്ടുണ്ട്.കൈ പുറകില്‍ കെട്ടിയിട്ടാണ് ഇങ്ങനെ മര്‍ദ്ദിച്ചത്. കൂടാതെ മര്‍ദ്ദിച്ച് അവശനാക്കിയ രാജേഷിനെ പ്രതികള്‍ ചേര്‍ന്ന് വലിച്ചിഴച്ചതായും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും എസ് പി സുജിത് ദാസ് പറഞ്ഞു.
പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. തെളിവ് നശിപ്പിക്കുന്നതിനായി കൊല്ലപ്പെട്ടയാളുടെ ടീ ഷര്‍ട്ടും സിസി ിവി ദൃശ്യങ്ങളുടെ ഡിവിആറും പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. എല്ലാം വീണ്ടെടുക്കാന്‍ ശ്രമം നടക്കുകയാണ്.
രാജേഷ് മോഷണത്തിന് എത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Summary: The police confirmed that the killing of Bihar native Rajesh Mathhi in Kizhissery in Malappuram district was a case of lynching. Malappuram SP Sujith Das said that eight people have been arrested in this case and one person has been taken into custody and questioned as part of evidence destruction.
COMMENTS