Legislative assembly case
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് രണ്ട് മുന്‍ വനിതാ എം.എല്‍.എമാര്‍ കോടതിയില്‍. മുന്‍ എം.എല്‍.എമാരായ ഇ.എസ് ബിജിമോള്‍, ഗീത ഗോപി എന്നിവരാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വിചാരണ നീട്ടുകയെന്നതാണ് ഇവരുടെ ഉദ്ദേശ്യമെന്ന് വ്യക്തം.
കയ്യാങ്കളിക്കിടെ യു.ഡി.എഫ് എം.എല്‍.എമാരില്‍ നിന്നും തങ്ങള്‍ക്ക് പരിക്ക് പറ്റിയെന്നും എന്നാല്‍ കേസില്‍ തങ്ങളെ സാക്ഷികളാക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. കേസില്‍ കുറ്റപത്രം സമര്‍ച്ചതായി അറിഞ്ഞത് അടുത്ത സമയത്താണെന്നും അതിനാല്‍ ഇപ്പോഴാണ് അതിലെ അപാകതകള്‍ കണ്ടെത്താനായതെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസ് ഈ മാസം 29 ന് പരിഗണിക്കും.
Keywords: Legislative assembly case, E.S Bijimol, Geetha Gopi, Court
COMMENTS