KSRTC faces strike by BMS workers today
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇന്നു മുതല്‍ പണിമുടക്ക് സമരം. ശമ്പളം കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 24 മണിക്കൂറാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
നിലവില്‍ സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും ചീഫ് ഓഫീസിനു മുന്നില്‍ പ്രതിഷേധത്തിലാണ്. അതേസമയം തൊഴിലാളികളുടെ പണിമുടക്കിനെതിരെ മാനേജ്‌മെന്റ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബസുകള്‍ തടയുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാനും മാനേജ്‌മെന്റ് ഉത്തരവിട്ടിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരില്‍ നിന്നും സര്‍വീസ് തടസപ്പെടുന്നതുനൂലമുള്ള നഷ്ടം ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.
Keywords: KSRTC, Strike, BMS, Today
COMMENTS