Kattakkada Christian college election issue
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട കേസില്‍ ഒത്തുകളിച്ച് പൊലീസ്. എഫ്.ഐ.ആറില്‍ പ്രതി വിശാഖിന്റെ പ്രായം 19 എന്നാക്കി കുറച്ചുകാണിച്ച് പൊലീസ്. അതേസമയം സര്‍വകലാശയിലെ രേഖകളില്‍ ഇയാള്‍ക്ക് 25 വയസാണുള്ളത്.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 22 വയസ്സു കഴിഞ്ഞവര്‍ക്ക് മത്സരിക്കാനാവില്ല. ഇത് മറികടക്കാനാണ് പ്രായം കുറച്ച് ഇയാളെ തിരുകി കയറ്റിയതെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ പട്ടിക പരിശോധിക്കാനായി സര്‍വകലാശാല തീരുമാനിച്ചു. ഇതിനു ശേഷം തിരഞ്ഞെടുപ്പ് നടത്തും.
Keywords: Kattakkada Christian college, Election, Police, FIR


COMMENTS