Karnataka government formation oath ceremony
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗളൂരുവിലെ കണ്ഠീരവ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ സിദ്ധരാമയ്യയ്ക്ക് പുറമെ ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും എട്ടു കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സന്നിഹിരായിരുന്നു.
സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കു പുറമെ 25 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എട്ടുപേര്‍ക്ക് മന്ത്രിപദം അനുവദിച്ച് ഉത്തരവിറക്കിയതായും റിപ്പോര്‍ട്ടുണ്ട്.
പരമാവധി 34 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവുക. കോണ്‍ഗ്രസ് പ്രമുഖ നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സന്നിഹിതരാകും.
COMMENTS