Karnataka assembly election
ബംഗളൂരു: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം മറികടന്ന് തകര്‍പ്പന്‍ വിജയവുമായി കോണ്‍ഗ്രസ്. 139 സീറ്റുകളിലേറെ മുന്നേറ്റവുമായാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. 122 സീറ്റുകളിലേറെ നേടിയതിനാല്‍ കോണ്‍ഗ്രസിന്റെ ചരിത്രസമാനമായ വിജയമാണിത്. ജെ.ഡി.എസിന്റെയോ സ്വതന്ത്ര എം.എല്‍.എമാരുടെയോ സഹായമില്ലാതെ തന്നെ മന്ത്രിസഭയുണ്ടാക്കാനാവുമെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേട്ടം.
നേരത്തെ നടന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ തൂക്കുമന്ത്രിസഭവരുമെന്നായിരുന്നു. എന്നാല്‍ അതെല്ലാം മറികടന്നുകൊണ്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് കുതിക്കുന്നത്. ഈ ചരിത്രസമാനമായ വിജയത്തിന് പ്രധാന പങ്കുവഹിച്ചത് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറാണെന്നതും ശ്രദ്ധേയമാണ്.
ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം തലവേദനയായ സ്ഥാനമാനങ്ങള്‍ക്കായുള്ള ചരടുവലികളും അരങ്ങേറുന്നുണ്ട്. പ്രധാനമായും മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയാണോ ഡി.കെ ശിവകുമാറാണോ മുഖ്യമന്ത്രിയാകേണ്ടതെന്നതാണ് തര്‍ക്കം.
സിദ്ധരാമയ്യയുടെ മകന് ഇതിനോടകം അദ്ദേഹത്തിനായി അവകാശവാദമുന്നയിച്ചുകഴിഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണ്ണായക പങ്കുവഹിച്ച ശിവകുമാറിനെ കര്‍ണ്ണാടകയില്‍ മാറ്റിനിര്‍ത്താനാവില്ല. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതടക്കം ബി.ജെ.പി നടത്തിയ നിര്‍ണ്ണായകനീക്കങ്ങള്‍ വെട്ടിയാണ് ശിവകുമാര്‍ തിരഞ്ഞെടുപ്പിനായി പരിശ്രമിച്ചതെന്നത് പാര്‍ട്ടിക്ക് തള്ളിക്കളയാനുമാവില്ല.
Keywords: Karnataka, Election, Congress, BJP
COMMENTS