High order about illegally modified vehicles
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ മോട്ടോര്‍വാഹനനിയമം പാലിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം വാഹനങ്ങള്‍ക്ക് ശിക്ഷയ്ക്കു പുറമെ 5000 രൂപ വീതം പിഴ ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു. മള്‍ട്ടി കളര്‍, എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍ എന്നിവ വാഹനത്തില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്കുന്നതിനു മുന്‍പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
Keywords: High court, Illegal, Vehicle, Modification
COMMENTS