High court is about dr. Vandana Das murder
കൊച്ചി: യുവ ഡോക്ടറുടെ അതി ദാരുണ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ വിഷയം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും നമ്മുടെ സംവിധാനമാണ് ഒരു യുവ ഡോക്ടറുടെ ജീവിതം അസ്തമിക്കാന്‍ കാരണമായതെന്നും അവരുടെ മാതാപിതാക്കളെ തീരാദു:ഖത്തിലാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോക്ടര്‍മാര്‍ അവര്‍ക്കുണ്ടായ ഭയത്തില്‍ നിന്നാണ് സമരം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി മജിസ്‌ട്രേറ്റിനെ പ്രതികള്‍ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്ന് വ്യക്തമാക്കി.
അതേസമയം നാലു മിനിറ്റുകൊണ്ടാണ് എല്ലാം നടന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. എന്നാല്‍ വസ്തുതകള്‍ വളച്ചൊടിക്കരുതെന്നും പതിനൊന്ന് തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റതെന്നും അവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാകണം പൊലീസ് അന്വേഷണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ഇതോടൊപ്പം കഴിഞ്ഞ ദിവസം ഹൈക്കോടതി ഈ വിഷയത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയതിനെതിരെ സൈബര്‍ ഇടത്തിലുണ്ടായ ശക്തമായ വിമര്‍ശനങ്ങളെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
ആരാണ് വിമര്‍ശിക്കുന്നതെന്ന് അറിയാമെന്നും ഇത്തരം സംഭവങ്ങളില്‍ കണ്ണടയ്ക്കില്ലെന്നും ഉത്തരവാദിത്തമാണ് ചെയ്യുന്നതെന്നും ആര്‍ക്കും അതില്‍ നിന്നും വ്യതിചലിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Keywords: High court, Dr. Vandana, Murder, Government
COMMENTS