The Kerala High Court allowed the abortion of a minor girl who was pregnant by her own brother. Abortion is allowed for seven months of pregnancy
സ്വന്തം ലേഖകന്‍
കൊച്ചി : സ്വന്തം സഹോദരനില്‍ നിന്നു ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ഏഴു മാസമെത്തിയ ഗര്‍ഭമാണ് അലസിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കേസിന്റെ പ്രത്യേക മാനങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കുന്നതെന്നു കോടതി പറഞ്ഞു.
ഗര്‍ഭിണിയായത് സഹോദരനില്‍ നിന്നാണെന്നതും കുട്ടിയുടെ ആരോഗ്യ സ്ഥിതിയുമെല്ലാം പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിനു കോടതി അനുമതി നല്‍കിയത്.
പെണ്‍കുട്ടിയുടെ അച്ഛനാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
ഗര്‍ഭഛിദ്രം അനുവദിച്ചില്ലെങ്കില്‍ ഇരയായ പെണ്‍കുട്ടിക്ക് ഉണ്ടാകാവുന്ന മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങളും പരിഗണിക്കുന്നതായി ജസ്റ്റിസ് സിയാദ് റഹ്മാന് ഉത്തരവില്‍ പറഞ്ഞു.
പെണ്‍കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ കോടതി നിയോഗിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവും കോടതി പരിഗണിച്ചു. 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സാധാരണ കോടതി അനുവദിക്കാറില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.
ഗര്‍ഭഛിദ്രത്തിന് അനുമതി കൊടുക്കണമെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡും കൈക്കൊണ്ടത്.
Summary: The Kerala High Court allowed the abortion of a minor girl who was pregnant by her own brother. Abortion is allowed for seven months of pregnancy. The court said that the abortion is allowed considering the special aspects of the case.
COMMENTS