Heavy rain alert in Kerala
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത മണിക്കൂറുകളില്‍ തന്നെ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നും ബുധനാഴ്ച ഉച്ചയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ്-മ്യാന്മാര്‍ തീരത്തേക്ക് നീങ്ങുമെന്നും കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ അടുത്ത മൂന്നു ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Keywords: Heavy rain, Alert, Kerala,
.
COMMENTS