Healthcare safety ordinance by government
തിരുവനന്തപുരം: ആശുപത്രികളിലെ ആക്രമം തടയാന്‍ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭ. ശക്തമായ വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സ് ആശുപത്രികളില്‍ ആക്രമം കാട്ടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ലഭിക്കും വിധത്തിലാണ് കൊണ്ടുവന്നിരിക്കുന്നത്.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ ഡോക്ടര്‍മാരുടെ ശക്തമായ സമരത്തെ തുടര്‍ന്നാണ് അവരുടെ ദീര്‍ഘനാളത്തെ ആവശ്യമായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഓര്‍ഡിനന്‍സ് പ്രകാരം ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വര്‍ഷം ശിക്ഷയും പിഴയും ലഭിക്കും.
ഡോക്ടര്‍മാര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കും നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കും പരിരക്ഷ ലഭിക്കും വസ്തുക്കള്‍ക്ക് നാശം വരുത്തിയാല്‍ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കാനും വകുപ്പുണ്ട്.
Keywords: Government, Ordinance, Healthcare proffessionals
COMMENTS