അഹമ്മദാബാദ് : മുംബയ് ഇന്ത്യന്‍സിനെ 62 റണ്‍സിനു കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് രാജകീയമായി ഐ പി എല്‍ ഫൈനലില്‍ കടന്നു. ആദ്യ ക്വാളിഫയറില്‍ തങ്ങളെ...
അഹമ്മദാബാദ് : മുംബയ് ഇന്ത്യന്‍സിനെ 62 റണ്‍സിനു കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് രാജകീയമായി ഐ പി എല്‍ ഫൈനലില്‍ കടന്നു. ആദ്യ ക്വാളിഫയറില്‍ തങ്ങളെ തോല്പിച്ച ചെന്നൈയോട് ഞായറാഴ്ച ഇതേ വേദിയില്‍ ഗുജറാത്ത് ഏറ്റുമുട്ടും. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഗുജറാത്ത് ഫൈനലില്‍ എത്തുന്നത്.
മോഹിത് ശര്‍മ്മ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ശുഭ്മാന്‍ ഗില്ലിന്റെ പകര്‍ന്നാട്ടത്തില്‍ (60 പന്തില്‍ 129 റണ്‍സ്) പടുകൂറ്റന്‍ ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ തന്നെ ഗുജറാത്ത് വിജയത്തോട് അടുത്തിരുന്നു. 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് ഗുജറാത്ത് എടുത്തത്.
ജി ടിയുടെ സ്‌കോര്‍ 54ല്‍ എത്തിയപ്പോള്‍ വൃദ്ധിമാന്‍ സാഹയെ പിയൂഷ് ചൗള പുറത്താക്കി. അതിനു ശേഷം ഗില്ലും സുദര്‍ശനും രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്.
അപ്പോഴേക്കും ഗില്‍ തന്റെ മൂന്നാം ഐപിഎല്‍ സെഞ്ച്വറി നേടിയിരുന്നു. ആകാശ് മധ്വാളാണ് ഗില്ലിനെ പുറത്താക്കിയത്. 60 പന്തില്‍ 10 സിക്‌സറുകളുടെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെയാണ് ഗില്‍ 129 റണ്‍സ് കുറിച്ചത്. 215 ആയിരുന്നു ഗില്ലിന്റെ സ്‌ട്രൈക് റേറ്റ്.
ഗുജറാത്ത് ഉയര്‍ത്തിയ 234 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബയ് 18.2 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
തുടക്കം മുതല്‍ മുംബയ്ക്കു പഴച്ചിരുന്നു. ഇംപാക്ട് പ്‌ളയറായി ഓപ്പണിംഗിന് ഇറങ്ങിയ നേഹല്‍ വധേര മൂന്നു പന്തില്‍ നാലു റണ്‍സുമായി പുറത്തായി. ക്യാപ്ടന്‍ രോഹിത് ശര്‍മ വീണ്ടും ടീമിനു ബാധ്യതയാവുന്ന കാഴ്ചയാണ് കണ്ടത്. ഏഴു പന്തില്‍ എട്ടു റണ്‍സുമായി രോഹിത് കൂടാരം കയറി.
14 പന്തില്‍ 43 റണ്‍സുമായി തിലക് വര്‍മ മുംബയുടെ പ്രതീക്ഷകള്‍ക്കു ജീവന്‍ പകര്‍ന്നു. 20 പന്തില്‍ 30 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ചെറിയ പ്രതീക്ഷ നല്കി. 38 പന്തില്‍ 61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മടങ്ങി നിമിഷങ്ങള്‍ക്കകം മറ്റെല്ലാ കളിക്കാരും വിക്കറ്റ് എതിരാളികള്‍ക്കു സമ്മാനിച്ച് കളി അവസാനിപ്പിച്ചു.
Summary: Gujarat Titans royally entered the IPL final by defeating Mumbai Indians by 62 runs. Gujarat will face Chennai, who defeated them in the first qualifier, on Sunday.
COMMENTS