തൊടുപുഴ : റേഡിയോ കോളർ ബന്ധം മുറിഞ്ഞതോടെ തേക്കടി കാട്ടിൽ ഇറക്കിവിട്ട അരിക്കൊമ്പൻ എവിടെയെന്ന് അറിയാനാവാതെ വനം വകുപ്പ്. ആനയുടെ കഴുത്തിൽ ഘടി...
തൊടുപുഴ : റേഡിയോ കോളർ ബന്ധം മുറിഞ്ഞതോടെ തേക്കടി കാട്ടിൽ ഇറക്കിവിട്ട അരിക്കൊമ്പൻ എവിടെയെന്ന് അറിയാനാവാതെ വനം വകുപ്പ്.
ആനയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്ന് ഇന്നു പുലർച്ചെ മുതൽ സിഗ്നൽ കിട്ടുന്നില്ല.
ഇന്നലെ വെളുപ്പിന് കിട്ടിയ അവസാന സിഗ്നൽ പ്രകാരം ആന തമിഴ്നാട് വനത്തിന് അഞ്ചു കിലോമീറ്റർ അടുത്താണ്.
ഇവിടം ഇടതൂർന്ന ചോലവനമാണ്. അതിനാലാകാം സിഗ്നൽ ലഭിക്കാത്തതെന്നാണു വനം വകുപ്പ് കരുതുന്നത്.
പെരിയാർ ടൈഗർ റിസർ വിൽ തുറന്നുവിട്ട ആനയുടെ കോളറിൽ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് സിഗ്നൽ കിട്ടിയിരുന്നു.
വനംവകുപ്പ് വാച്ചർമാർ ആനയെ നിരീക്ഷിക്കാൻ വനത്തിലുണ്ട്. അവർക്കും ആനയെ കണ്ടെത്താനായിട്ടില്ല.
ഇറക്കിവിട്ട സീനിയർ ഓ ടയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്നാട് വനത്തിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരം പെരിയാറിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെയാണ് സിഗ്നൽ കിട്ടിതായത്.
ഇത്രയും ദൂരം സഞ്ചരിച്ച ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നത്.
COMMENTS