Farhana movie issue
ചെന്നൈ: `ഫര്‍ഹാന' എന്ന തമിഴ് ചിത്രം വിവാദമായതിനെ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ തന്നെ വിവാദം ഉയര്‍ന്നിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നാരോപിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ ശരിയല്ലെന്നും മതസൗഹാര്‍ദ്ദം, സാമൂഹിക ഐക്യം, സ്‌നേഹം എന്നിവ മുന്‍നിര്‍ത്തിയുള്ളതാണ് സിനിമയെന്നും വിവരിച്ച് സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് രംഗത്തെത്തി.
Keywords: Farhana, Movie, Actress Aishwarya Rajesh


COMMENTS