Employees throw household waste in Kerala secretariat
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥന്മാര്‍ ജോലിക്കെത്തുമ്പോള്‍ വീട്ടിലെ മാലിന്യം തള്ളുന്നതായി കണ്ടെത്തി. ഹൗസ് കീപ്പിങ് വിഭാഗം ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും മാലിന്യം നിക്ഷേപിക്കാന്‍ വച്ചിരിക്കുന്ന ബക്കറ്റുകളിലാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്നും മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
ബക്കറ്റുകളിലെ മാലിന്യം വേര്‍തിരിച്ചപ്പോള്‍ വീടുകളിലെ പച്ചക്കറി, മീന്‍ അടക്കമുള്ളവയുടെ വേസ്റ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റുകള്‍ സിസിടിവി പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് സെല്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Keywords: Secretariat, Employees, Waste, Throw
COMMENTS