D.K Sivakumar about Karnataka chief minister decision
ബംഗളൂരു: പാര്‍ട്ടിക്ക് ഒരു തരത്തിലുമുള്ള അസ്വസ്ഥതയും ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അതിഗംഭീരമായ വിജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയാരാകണമെന്നുള്ള ചര്‍ച്ച കൊഴുക്കുന്നതിനിടെയാണ് ഡി.കെ ശിവകുമാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
പാര്‍ട്ടിക്ക് വേണമെങ്കില്‍ തനിക്ക് ഉത്തരവാദിത്തം നല്‍കാമെന്നും എന്തുതന്നെയായിരുന്നാലും 135 അംഗങ്ങളില്‍ ആരെയും ഭിന്നിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്ക് തന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താന്‍ ഉത്തരവാദിത്തമുള്ള ആളാണെന്നും പിന്നില്‍ നിന്ന് കുത്തുകയോ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ചെയ്യില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും പേരുകളാണ് മുഖ്യമന്ത്രിപദത്തിനായി പരിഗണനയിലുള്ളത്. ഇതില്‍ എം.എല്‍.എമാര്‍ക്കിടയില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കം കൂടുതല്‍.
അതേസമയം പാര്‍ട്ടിക്ക് ചരിത്രപരമായ വിജയം നേടിക്കൊടുക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച വ്യക്തിയെന്ന നിലയില്‍ ഡി.കെ ശിവകുമാറാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രി പദം ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയുമാണ്.
Keywords: D.K Sivakumar. Karnataka, CM, New Delhi
COMMENTS