In Karnataka assembly elections, the first results indicate a clear advance for the Congress party. If no miracles happen, the Congress party itself
കോണ്‍ഗ്രസ് -137,
ബിജെപി -64,
ജെഡിഎസ് -20
മറ്റുള്ളവര്‍-3
എന്നിങ്ങനെയാണ് ഒടുവിലെ മുന്നേറ്റ നില.
തപാല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ കോണ്‍്ഗ്രസിന്റെ മുന്നേറ്റം വ്യക്തമായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് ബംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി ആസ്ഥാനത്തു നിന്നു നിര്‍ദ്ദേശം വന്നിട്ടുണ്ട്. ബി ജെ പി ചാക്കിട്ടു പിടിക്കുമോ എന്ന ഭയം കൂടിയാണ് ഈ തീരുമാനത്തിനു പിന്നില്‍.
ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കില്‍ പെട്ടെന്ന് കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ് കാണാനായത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്.
വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. അതുപോലെ മുഖ്യമന്ത്രി പദത്തില്‍ കണ്ണുവച്ചിട്ടുള്ള ഡികെ ശിവകുമാര്‍ കനക് പുരയില്‍ മുന്നിലാണ്. ഷിഗോണില്‍ ബസവരാജ് ബൊമ്മയും മുന്നിലാണ്.
ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. പക്ഷേ, ജെ ഡി എസിന്റെ പിന്തുണയില്ലാതെ തന്നെ ഭരിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിമാരായ യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കള്‍ ബംഗളൂരുവില്‍ യോഗം ചേരുകയാണ്.
Summary: In Karnataka assembly elections, the first results indicate a clear advance for the Congress party. If no miracles happen, the Congress party itself will come to power.
COMMENTS