Cherian Philip about politicians wives & children
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ ഭാര്യയെയും മക്കളെയും സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടമാക്കിയത്.
ത്യാഗപൂര്‍ണണവും സംശുദ്ധവുമായ ചരിത്രമുള്ള മിക്ക രാഷ്ട്രീയ നേതാക്കളെയും വഴിതെറ്റിക്കുന്നത് ഭാര്യയും മക്കളുമാണെന്നും അതിനാല്‍ ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയക്കാരുടെയും ആപ്തവാക്യമായി തീരണമെന്നും അദ്ദേഹം കുറിച്ചു.
അധികാരലഹരിയില്‍ പണക്കൊതി പൂണ്ട ഇവരെ നിയന്ത്രിക്കാനാവാത്തതാണ് ഇന്നത്തെ പല നേതാക്കളുടെ പ്രതിച്ഛായ തകരാന്‍ കാരണമാകുന്നതെന്നും ആരുടെയും പേരെടുത്തു പറയാതെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Keywords: Cherian Philip, politicians, Wives & children
COMMENTS