BSF Shot down 2 Pakistani drones
അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് പാക് ഡ്രോണുകള്‍ സൈന്യം വെടിവച്ചു വീഴ്ത്തി. താഴെവീണ ഡ്രോണുകളില്‍ നിന്നും ഹെറോയിനും സൈന്യം പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. അതിര്‍ത്തി സുരക്ഷാ സേനയുടെ പതിവ് പട്രോളിങ്ങിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വെടിവച്ചിടുകയായിരുന്നു. രണ്ടാമത്തെ ഡ്രോണില്‍ നിന്നും 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.
Keywords: BSF, 2 Pakistani drones, Shoots, Narcotics
COMMENTS