Bollywood actress Vaibhavi Upadhyaya passes away
മുംബൈ: ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ വൈഭവി ഉപാധ്യായ (34) അന്തരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
സംസ്‌കാരം മുംബൈയില്‍ നടക്കും. ദീപിക പദുകോണ്‍ നായികയായ ഛപകില്‍ വൈഭവി വേഷമിട്ടിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരിപാടികളിലും വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വൈഭവി ഉപാധ്യായ.
Keywords: Vaibhavi Upadhyaya, Bollywood, Car accident, Passes away
COMMENTS