സ്വന്തം ലേഖകന്‍ മലപ്പുറം: മലപ്പുറം താനൂര്‍ കേട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 22 ആയി. ...
സ്വന്തം ലേഖകന്‍
മലപ്പുറം: മലപ്പുറം താനൂര്‍ കേട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് സൂചന. ഒരു കുടുംബത്തിലെ 11 പേരും മരിച്ചവരിൽ ഉൾപ്പെടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ അപകട സ്ഥലത്തെത്തുന്നുണ്ട്.
40 പേരുമായാണ് ബോട്ട് മുങ്ങിയത്. ചിലര്‍ നീന്തി കര കയറി. 20 പേരെ രക്ഷപ്പെടുത്തി. കരയിലെത്തിയവരില്‍ ചിലരുടെ നില ഗുരുതരമാണ്. രാത്രിയായതിനാല്‍ രക്ഷാ ദൗത്യം അതീവ ദുഷ്‌കരമാണ്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ സേനയുമെല്ലാം രക്ഷാ ദൗത്യത്തിനായി രംഗത്തുണ്ട്.
35 പേരുമായാണ് ബോട്ട് മുങ്ങിയത്. ചിലര്‍ നീന്തി കര കയറി. ആറു പേരെ രക്ഷപ്പെടുത്തി. കരയിലെത്തിയവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു.
രാത്രിയായതിനാല്‍ രക്ഷാ ദൗത്യം അതീവ ദുഷ്‌കരമാണ്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ സേനയുമെല്ലാം രക്ഷാ ദൗത്യത്തിനായി രംഗത്തുണ്ട്.
താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവല്‍ തീരത്താണ് അപകടമുണ്ടായത്. മലപ്പുറത്തു നിന്നും കോഴിക്കോട്ടു നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്.
കയറാവുന്നതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. അപകട കാരണം കൂടുതല്‍ ആളുകള്‍ കയറിയതു തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം.
ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പരപ്പനങ്ങാടി നഹാസ്, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
അപകടത്തില്‍ പെട്ടത് രണ്ടു നില ഹൗസ് ബോട്ട്
നാസര്‍ എന്ന വ്യക്തിയുടെ രണ്ടു തട്ടുള്ള ഹൗസ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ താനൂരിലെത്തി.
കണ്ടല്‍ക്കാടും ചതുപ്പും നിറഞ്ഞ സ്ഥലത്താണ് അപടകമുണ്ടായത്. ബോട്ട് വെട്ടിപ്പൊളിച്ചാണ് ഏതാനും പേരെ പുറത്തെടുത്തത്. വൈകിട്ട് ആറ് മണിക്ക് ബോട്ട് സര്‍വീസ് അവസാനിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അതു കഴിഞ്ഞും സര്‍വീസ് തുടര്‍ന്നപ്പോഴാണ് അപകടമുണ്ടായത്.
ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ആരോഗ്യ വകുപ്പ്
പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും മതിയായ ക്രമീകരണങ്ങളും ഒരുക്കാനും മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ജനക്കൂട്ടവും രക്ഷാ ദൗത്യത്തിനു തടസ്സം
കണ്ടല്‍ കാടുകളും വെളിച്ചമില്ലായ്മയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു.
വന്‍ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ പെട്ട ഉറ്റവരെ തിരഞ്ഞാണ് കൂടുതല്‍ പേരും അപകട സ്ഥലത്തെത്തിയത്.
COMMENTS