BJP files complaint against Sonia Gandhi
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് അടക്കമുള്ള നേതാക്കളാണ് പരാതി നല്‍കിയത്. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സോണിയ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.
കര്‍ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതയ്‌ക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നായിരുന്നു സോണിയയുടെ പരാമര്‍ശം. ഈ പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അതേസമയം ഇന്ന് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കും.
Keywords: Sonia Gandhi, BJP, Complaint, EC
COMMENTS