Army arrests 3 armed persons
ഇംഫാല്‍: മണിപ്പൂരില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളുമായി മൂന്ന് ആക്രമികള്‍ പിടിയില്‍. ഇംഫാലില്‍ സംശയകരമായ നിലയില്‍ കാറില്‍ നാലുപേര്‍ യാത്രചെയ്യുന്നതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ പിടിയിലായത്.
കാര്‍ നിര്‍ത്തിപരിശോധിക്കുന്നതിനിടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരെ സൈന്യം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍, ഇന്‍സാസ് റൈഫിള്‍ തുടങ്ങിയവ സൈന്യം കണ്ടെടുത്തു.
മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെയാണ് സംഭവം. ഇവിടെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: Manipur, Arrest, Army, 3 armed persons


COMMENTS