Arikomban in Kambam town
കമ്പം: ചിന്നക്കനാലില്‍ നിന്ന് ഏറെ പണിപ്പെട്ട് പെരിയാര്‍ കടുവാ സങ്കേതത്തിലാക്കിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തി. കമ്പം ടൗണിലെത്തിയ ആന അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ആനയെക്കണ്ട് വാഹനത്തില്‍ നിന്നിറങ്ങി ഓടിയ ഒരാള്‍ക്ക് പരിക്കേറ്റു.
ചിന്നക്കനാല്‍ ഭാഗത്തേക്ക് തന്നെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നതെന്നാണ് സൂചന. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് ആന ഇപ്പോള്‍ സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ആനയെ ഇവിടെ നിന്നും മാറ്റാനുള്ള ശ്രമം തുടങ്ങി. കമ്പത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ആനയെ മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് നീക്കാനാണ് ശ്രമം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
Keywords: Arikomban, Kambam town, Tamilnadu government,
COMMENTS