American singer Tina turner passes away
വാഷിങ്ടണ്‍: ഗ്രാമി പുരസ്‌കാര ജേതാവും റോക്ക് ആന്‍ഡ് റോള്‍ ഗായികയുമായ ടീന ടേണര്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
നിരവധി ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത ഗായികയാണ് ടീന ടേണര്‍. ക്യൂന്‍ ഓഫ് റോക്ക് ആന്‍ഡ് റോള്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
റിവര്‍ ഡീപ് - മൗണ്ടന്‍ ഹൈ, വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്, ദ ബെസ്റ്റ് തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ അവര്‍ക്ക് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പടെ എട്ടു തവണ ഗ്രാമി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി.
റോളിങ് സ്‌റ്റോണ്‍ മാസികയുടെ മുഖചിത്രമാകുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ കലാകാരിയെന്ന പരിഗണനയും ടീനയ്ക്കാണ്. വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് എന്ന ഗാനത്തിനോടുള്ള ആദരസൂചകമായി അവരുടെ രൂപത്തില്‍ മാറ്റെല്‍ കമ്പനി ഒരു പാവയെ പുറത്തിറക്കിയിരുന്നു.
Keywords: American singer, Tina turner, Rock & Roll
COMMENTS