Palakkayam Village Field Assistant Suresh Kumar, who was arrested after being caught with crores of black money and bribes, has been suspended
പാലക്കാട് : കോടികളുടെ കള്ളപ്പണവും കൈക്കൂലിയും പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
പാലക്കാട് കളക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെ മുതല്‍ പ്രാബല്യത്തിലാണ് സസ്‌പെന്‍ഷന്‍.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ സുരേഷ് കുമാറിനെ 4 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. അടുത്ത മാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റുമെന്നും കൈക്കൂലി തടയാന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഒരേ സ്ഥലത്ത് മൂന്നുവര്‍ഷം ജോലി ചെയ്തവരെ മാറ്റും. റവന്യു വകുപ്പ് സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാര്‍ പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ചാക്കിലാക്കിയ കുടംപുളി, 10 ലിറ്റര്‍ തേന്‍, കെട്ടു കണക്കിന് പേനകള്‍ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.
കൈക്കൂലിയായി എന്തുകിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു. 2500 രൂപ മാസവാടകയുള്ള റൂമിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശമുണ്ടെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കോടികളാണ് കണ്ടെത്തിയത്.
പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപയുടെ സ്വത്ത് വെളിവായി. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡില്‍ മാത്രം 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോയുടെ നാണയങ്ങളും കണ്ടെടുത്തു. കൂടാതെ ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയുമുണ്ട്.
Summary: Palakkayam Village Field Assistant Suresh Kumar, who was arrested after being caught with crores of black money and bribes, has been suspended. The suspension order was issued by the Palakkad Collector. The suspension is effective from yesterday.
COMMENTS