A.K Balan about AI camera controversy
തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍.
2020 ല്‍ അനുമതി കൊടുത്ത പദ്ധതിയാണ് ഇതെന്നും അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് വിട്ടതാണെന്നും ഇപ്പോള്‍ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് മേധാവിക്ക് അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്നും പിന്നെന്ത് മറുപടിയാണ് മുഖ്യമന്ത്രി പറയേണ്ടതെന്നും എ.കെ ബാലന്‍ ചോദിച്ചു.
പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഓരോ വിവാദത്തിനും മറുപടി പറയുകയല്ല മുഖ്യമന്ത്രിയുടെ ജോലിയെന്നും എ.കെ ബാലന്‍ പറഞ്ഞു. ഒരു അന്വേഷണത്തെയും മുഖ്യമന്ത്രിയും സര്‍ക്കാരും ഭയക്കുന്നില്ലെന്നും എ.കെ ബാലന്‍ ആവര്‍ത്തിച്ചു.
COMMENTS