Again elephant attack at Idukki Chinnakanal
ഇടുക്കി: അരിക്കൊമ്പനെ നാടുകടത്തിയിട്ടും രക്ഷയില്ലാതെ ഇടുക്കി ചിന്നക്കനാല്‍. ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം. വിളക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിനു സമീപത്തെ രാജന്റെ ആള്‍ത്താമസമില്ലാതിരുന്ന വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്.
കാട്ടാനകളുടെ കൂട്ടത്തില്‍ ചക്കക്കൊമ്പനും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അരിക്കൊമ്പനെ മാറ്റിയതോടെ മറ്റാനകള്‍ ആക്രമകാരികളായെന്നും അവര്‍ കൂട്ടത്തോടെയെത്തി ശബ്ദമുണ്ടാക്കിയെന്നും നാട്ടുകാര്‍ പറയുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആനകളെ വിരട്ടി ഓടിച്ചത്.
Keywords: Elephant, Attack, Chinnakanal, Today
 

 
							     
							     
							     
							    
 
 
 
 
 
COMMENTS