Actress Apoorva Bose got married
കൊച്ചി: നടി അപൂര്‍വ ബോസ് വിവാഹിതയായി. അടുത്ത സുഹൃത്തായ ധിമന്‍ തലപത്രയാണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടി തന്നെയാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
നവംബറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹാഘോഷം നടത്തും. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അപൂര്‍വ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പ്രണയം, പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, ഹേയ് ജൂഡ്, പകിട, പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
Keywords: Apoorva Bose, Marriage, Post, Social media
COMMENTS