Actor Tini Tom about drug usage in Cinema
ആലപ്പുഴ: സിനിമയിലെ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായുള്ള വെളിപ്പെടുത്തലുമായി നടന്‍ ടിനി ടോം. കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രസംഗിക്കുമ്പോഴാണ് താരം സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഈ ഭയം കാരണം സിനിമയില്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ വിടാന്‍ പേടിയാണെന്നും ഭാര്യയ്ക്കാണ് കൂടുതല്‍ പേടിയെന്നും നടന്‍ പറഞ്ഞു.
സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അടുത്തിടെ ഇത്തരത്തിലുള്ള ഒരു നടനെ കണ്ടുവെന്നും അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത് എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പല്ല് പൊടിയാന്‍ തുടങ്ങിയെന്നും ടിനി ടോം പറഞ്ഞു.
നടന് കലയാകണം ലഹരിയെന്നും താരം വ്യക്തമാക്കി. ലഹരിക്കെതിരായ പൊലീസിന്റെ ബോധവത്ക്കരണ പരിപാടിയായ യോദ്ധാവിന്റെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
Keywords: Tini Tom, Drug, Cinema, Police
COMMENTS