Actor Manobala passes away
ചെന്നൈ: തമിഴ് നടനും നിര്‍മ്മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
240 ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നിരവധി തമിഴ്, കന്നഡ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള മനോബാല നാല്‍പ്പതിലേറെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.
ടിവി പരമ്പരകളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. പിതാമഹന്‍, ചന്ദ്രമുഖി, അലക്‌സ് പാണ്ഡ്യന്‍, യാരടി നീ മോഹിനി, അരമനൈ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
Keywords: Manobala, Passes away, Actor, Director, Producer

							    
							    
							    
							    
COMMENTS