Actor C.P Prathapan passes away
പറവൂര്‍: നടനും മാധ്യപ്രവര്‍ത്തകനുമായ സി.പി പ്രതാപന് (70) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സ്വര്‍ണ കിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തച്ചിലേടത്ത് ചുണ്ടന്, ലയണ്‍, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനികളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്.
1995 - 2000 കാലഘട്ടങ്ങളില്‍ ദൂരദര്‍ശനിലും പിന്നീട് സ്ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യാ ടുഡേ, ജീവന് ടിവി, ഇന്ത്യന്‍ എക്സ്പ്രസ്, കലാകൗമുദി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Actor, C.P Prathapan, Passes away
COMMENTS