Actor Antony Varghese is against director Jude Antony
കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടന്‍ ആന്റണി വര്‍ഗീസ് (പെപ്പെ). നടന്റെ അമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരഭിമുഖത്തില്‍ ജൂഡ് ആന്റണി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം സംവിധായകന്‍ ജൂഡ് ആന്റണി അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം 2018നെക്കുറിച്ച് സംസാരിച്ചപ്പോഴാണ് പെപ്പെയ്‌ക്കെതിരായി പറഞ്ഞത്. ഈ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പെപ്പെ പിന്മാറിയിരുന്നു.
മുന്‍പ് മറ്റൊരു നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും പത്തു ലക്ഷം രൂപ പെപ്പെ വാങ്ങിയിട്ട് 18 ദിവസം മുന്‍പ് സിനിമയില്‍ നിന്നും പിന്മാറിയിരുന്നെന്നും മാത്രമല്ല ആ പണം കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമായിരുന്നു ജൂഡിന്റെ പ്രസ്താവന.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നും തനിക്കും കുടുംബത്തിനും ഇത് അപമാനമുണ്ടാക്കിയെന്നും അതിനാല്‍ തന്റെ മാതാവ് ജൂഡ് ആന്റണിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും നടന്‍ ഇന്നു കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
COMMENTS