he police have started an investigation into the incident where a 17-year-old girl was found dead in a religious school in Balaramapuram. Asmiya (17)
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന ശാലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെ ബാലരാമപുരത്തെ അല്‍ അമന്‍ മത പഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാലരാമപുരം പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അസ്മിയയുടെ ഉമ്മയെ വിളിച്ച് അധികൃതര്‍ പഠന ശാലയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സ്ഥാപനത്തില്‍ എത്തിയ അമ്മ കാണുന്നത് സ്ഥാനപത്തിലെ അടുക്കളയോടത്തുള്ള മുറിയില്‍ കിടക്കുന്ന അസ്മിയയെയാണ്. ഉടന്‍ തന്നെ ഉമ്മയും അവര്‍ വന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവറും ചേര്‍ന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഉമ്മയുട് സ്ഥാപന അധികൃതര്‍ പറഞ്ഞത്.
ഒരു വര്‍ഷമായി അസ്മിയ ഇവിടെ മത പഠനത്തിലായിരുന്നു. അപ്രതീക്ഷിത മരണവും മരണം അറിയിച്ച രീതിയുമെല്ലാം സംശയം ജനിപ്പിക്കുന്നതായി കുടുംബം പറയുന്നു. ഒരു കാരണവശാലും കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.
തനിക്കു മത പാഠശാലയില്‍ തുടരാനാവില്ലെന്നും കൂട്ടിക്കൊണ്ടു പോകണമെന്നും കുട്ടി ഉമ്മയെ വിളിച്ചു കരഞ്ഞു പറഞ്ഞിരുന്നു.
Summary: The police have started an investigation into the incident where a 17-year-old girl was found dead in a religious school in Balaramapuram. Asmiya (17), a native of Bimapally, was found dead at Al Aman Religious Studies School in Balaramapuram.
COMMENTS