Wrestlers protest: P.T Usha in trouble
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തെ വിമര്‍ശിച്ച പി.ടി ഉഷ എം.പി വിവാദത്തില്‍. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയാണ് ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
എന്നാല്‍ ഇവരുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണ് പ്രതിഷേധമെന്നുമായിരുന്നു പി.ടി ഉഷ വിമര്‍ശിച്ചത്. തെരുവിലെ സമരം ഗുണം ചെയ്യില്ലെന്നും സമരത്തിനു മുന്‍പ് അവര്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമെന്നും പി.ടി ഉഷ പറഞ്ഞിരുന്നു. ഇതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കം പി.ടി ഉഷയ്‌ക്കെതിരെ രംഗത്തെത്തി. കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്ന പി.ടി ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു.
തങ്ങള്‍ മാതൃകയാക്കിയ പി.ടി ഉഷയുടെ പരാമര്‍ശം വേദനിപ്പിച്ചെന്നും മുന്‍പ് ഉഷയുടെ അക്കാദമി ആരോ തകര്‍ത്തെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ വലിയ രീതിയില്‍ പ്രതികരിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നില്ലേയെന്നും ഗുസ്തി താരങ്ങളും പ്രതികരിച്ചു.
Keywords: Wrestlers protest, P.T Usha, Trouble, Street
COMMENTS