V.D Satheesan's letter to CM about AI Camera issue
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. കരാറില്‍ അടിമുടി ദുരൂഹതയായതിനാല്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് ആവശ്യം.
232 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ക്യാമറകളുടെ കരാറില്‍ സുതാര്യതയില്ലെന്നും ഇതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ പൊതുജനങ്ങള്‍ക്കോ ലഭ്യമല്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍, ടെന്‍ഡര്‍ നടപടിയുടെ വിവരം, കറന്റ് ഫയല്‍, കരാറിന്റെ നോട്ട് ഫയല്‍ തുടങ്ങിയ രേഖകള്‍ പരസ്യപ്പെടുത്തണമെന്നതാണ് ആവശ്യം.
മാര്‍ക്കറ്റില്‍ രാജ്യാന്തര കമ്പനികളുടേതടക്കമുള്ള ക്യാമറകള്‍ സൗജന്യ മെയിന്റനന്‍സുള്‍പ്പടെ സുലഭമായിട്ടുണ്ടായിട്ടും കെല്‍ട്രോണ്‍ ഭീമമായ തുകയാണ് മെയിന്റനന്‍സിനും മറ്റുമായി വകയിരുത്തിയിരിക്കുന്നതെന്നും ഇത് ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാരിന്റെ അഴിമതിയാണെന്നും അതിനാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, AI Camera issue, CM, Letter
COMMENTS