V.D Satheesan is against government about A.I camera contract
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.ഐ കാമറ ഇടപാട് രണ്ടാം ലാവലിന്‍ ഇടപാടാണെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.
ഈ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥനത്തെ എല്ലാ അഴിമതികളുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും എ.ഐ കാമറ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിനോട് ഇതു സംബന്ധിച്ച് ഏഴു ചോദ്യവും അദ്ദേഹം ചോദിച്ചു.
Keywords: V.D Satheesan, A.I camera contract, Government, CM office
COMMENTS