V.D Satheesan about M.Sivasankar's bail rejection
കൊച്ചി: കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ കോഴക്കേസില്‍ എം.ശിവശങ്കറുടെ ജാമ്യം ഹൈക്കോടതി തള്ളിയതോടെ കേസില്‍ എല്ലാം നടന്നത് ലൈഫ് മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ശിവശങ്കറിന് ഉന്നത ബന്ധങ്ങളുണ്ടെന്ന ഹൈക്കോടതിയുടെ പരാമര്‍ശം അതീവ ഗൗരവമുള്ള കാര്യമാണെന്നും ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് സംസ്ഥാനത്ത് എല്ലാ അഴിമതികളും നടക്കുന്നുയെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രി പതിവ് നിശബ്ദത വെടിയണമെന്നു പറഞ്ഞ അദ്ദേഹം ബ.ജെ.പി - സി.പി.എം കൂട്ടുകെട്ടിന്റെ ഭാഗമായാണ് എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കപ്പെടുന്നതെന്നും വ്യക്തമാക്കി.
Keywords: High court, V.D Satheesan, CM, M.Sivasankar, Bail rejection
COMMENTS