V.D Satheesan about `The Kerala story'
കൊച്ചി: `ദ കേരള സ്‌റ്റോറി' എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ഇതിവൃത്തം.
മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയാണ് ഇതിനു പിന്നിലെന്നും മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള അപകടകരമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Keywords: V.D Satheesan, `The Kerala story', Cinema
COMMENTS