Vande Bharat train Kerala today
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വേരുപിടിക്കാനുള്ള തീവ്രപരിശ്രമവുമായി ബി.ജെ.പി. സംസ്ഥാന സര്‍ക്കാര്‍ പോലുമറിയാതെ കേരളത്തിന് മോദി സര്‍ക്കാര്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചു.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി. വൈകുന്നേരത്തോടെ ട്രെയില്‍ കൊച്ചുവേളിയിലെത്തും. പാലക്കാട്ട് വന്‍ സ്വീകരണമാണ് ട്രെയിനിലെ ജീവനക്കാര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.
അടുത്തുതന്നെ പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ ഇതിന്റെ ഉദ്ഘാടനം നടത്തും. മാത്രമല്ല കേരളത്തിന് കൂടുതല്‍ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്നാണ് സൂചന.
കേന്ദ്രമന്ത്രി വി.മുരളീധരനടക്കം ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. വിവരങ്ങളെല്ലാം രഹസ്യമായി വയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള ഈ തീരുമാനം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള നീക്കമായാണ് സംസ്ഥാനസര്‍ക്കാര്‍ കണക്കാക്കുന്നത്.
ഈസ്റ്റര്‍ ദിവസം രാജ്യമൊട്ടാകെ പ്രധാനമന്ത്രിയക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിവിധ പള്ളികള്‍ സന്ദര്‍ശിക്കുകയും മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ വിഷുവിന് ഇതര മതസ്ഥര്‍ക്ക് കൈനീട്ടവും പായസവും നല്‍കാനുള്ള തീരുമാനവും ബി.ജെ.പി എടുത്തിട്ടുണ്ട്.
Keywords: BJP, Vande Bharat train, Kerala, Silverline
COMMENTS