തിരുവനന്തപുരം : ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ തീവയ്പ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. നിയമവിരു...
തിരുവനന്തപുരം : ആലപ്പുഴ - കണ്ണൂർ
എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ തീവയ്പ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയതോടെ പ്രതിക്കു മേൽ കുരുക്ക് മുറുകുകയാണ്.
യുഎപിഎ ചുമത്തി ക്കൊണ്ടുള്ള റിപ്പോർട്ട്
കോടതിയിൽ സമർപ്പിച്ചു.
പ്രതിയിൽ നിന്നു പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യു എ പി എ ചുമത്തിയത്.
കേന്ദ്ര ഏജൻസികൾ യു എ പി എ ചുമത്തേണ്ട കേസാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
യുഎപിഎ ചുമത്തിയതോടെ എൻഐഎക്ക് കേസ് ഏറ്റെടുക്കാനുമാവും.
കേന്ദ്ര ഏജൻസികളും കേരള പൊലീസും പ്രതി ഷാറുഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.
ബന്ധുക്കൾ നൽകിയ വിവരങ്ങളിൽനിന്നു വ്യത്യസ്തമാണ് ലഭിച്ച തെളിവുകൾ.
കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേന്ദ്ര ഏജൻസികളായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
റോ സംഘം എലത്തൂരിലും മറ്റും പരിശോധന നടത്തിയിരുന്നു.
COMMENTS