കോഴിക്കോട് : ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഫാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിൽ നിന്ന് എന്ന് വ്യക്തമാ...
കോഴിക്കോട് : ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഫാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിൽ നിന്ന് എന്ന് വ്യക്തമായി.
ഇവിടെ നിന്ന് രണ്ട് ടിന്നുകളിലായി ഇയാൾ പെട്രോൾ വാങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഇയാൾ പെട്രോൾ വാങ്ങാൻ വന്നപ്പോൾ പ്രത്യേകിച്ച് ഒരു സംശയവും തോന്നിയില്ലെന്ന് പെട്രോൾ പമ്പ് ജീവനക്കാർ പറഞ്ഞു.
മാർച്ച് 31ന് സമ്പർക്കക്രാന്തി എക്സ്പ്രസിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ ഷൊർണൂരിൽ വന്നിറങ്ങിയത്. പെട്രോൾ വാങ്ങിയശേഷം ഇവിടെനിന്ന് ആലപ്പുഴ കണ്ണൂർ ഇൻറർ സിറ്റി എക്സ്പ്രസിൽ കയറുകയായിരുന്നു.
ഇയാളെ ഇപ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ് പ്രതിയിൽ നിന്ന് പരസ്പരവിരുദ്ധമായ മൊഴികളാണ് ഇപ്പോഴും ലഭിക്കുന്നത്. തനിക്കു തോന്നിയതുകൊണ്ട് ട്രെയിനിൽ തീവച്ചു വെന്നും പിന്നിൽ ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ലെന്നും ഇയാൾ ആവർത്തിച്ച് പറയുന്നുമുണ്ട്.
ട്രെയിൻ തീവയ്പ്പ് : പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന് , ചോദ്യം ചെയ്യലിൽ മറുപടി പരസ്പര വിരുദ്ധം
COMMENTS