Train fire case: CC TV footage
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. എലത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള പള്ളിയില്‍ പതിഞ്ഞ സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി ഫോണ്‍ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. അതേസമയം ഇയാള്‍ തന്നെയാണ് അക്രമിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന ദൃക്സാക്ഷി നല്കിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്.
ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ദൃക്സാക്ഷിയുടെ സഹായത്തോടെ ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
Keywords: Train, Fire, CC TV Footage, Police
COMMENTS