The Thrissur city is in the throes of Pooram. Thousands of people have come to witness the Pooram. Kanimangalam Shasta got up
സ്വന്തം ലേഖകന്‍
തൃശൂര്‍ : പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ആവേശലഹരിയില്‍ നഗരം. ആയിരക്കണക്കിനു പേരാണ് പൂരത്തിനു സാക്ഷിയാവാനെത്തിയിരിക്കുന്നത്.
താളമേളങ്ങളുടെ അകമ്പടിയില്‍ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയില്‍ എഴുന്നെള്ളിയെത്തിയതോടെയാണ് പൂര ചടങ്ങുകള്‍ക്കു തുടക്കമായത്.
പിന്നാലെ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. ഗജസമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയതോടെ പൂരം കൊഴുത്തു. പാറമേക്കാവിലമ്മയെ തിടമ്പേറ്റി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും എഴുന്നള്ളും.
വാദ്യഘോഷം തീര്‍ക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം പതിനൊന്നരയോടെയാണ്. ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് ഉണ്ടാവും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാദ്യമേളമെന്ന് പെരുമയുള്ള ഇലഞ്ഞിത്തറമേളം രണ്ടുമണിയോടെ തുടങ്ങും. അഞ്ചുമണിയോടെ തെക്കോട്ടിറക്കമാണ്. അതു കഴിഞ്ഞാല്‍ പൂരത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ആവേശവുമായ കുടമാറ്റം.എഴുന്നെള്ളിപ്പുകള്‍ രാത്രിയിലും ആവര്‍ത്തിക്കും. പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്.
പൂരത്തിനു ഭീഷണിയായ മഴയുണ്ട്. ഇന്നലെയും നഗരത്തില്‍ കനത്ത മഴ പെയ്തിരുന്നു.
Summary: The Thrissur city is in the throes of Pooram. Thousands of people have come to witness the Pooram. The Poora ceremonies started when Kanimangalam Shasta got up in the presence of Vadakkumnath to the accompaniment of rhythms.
COMMENTS