കണ്ണൂർ: ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ കെണികളിൽപ്പെട്ട് ചതിക്കുഴികളിൽ ആവുന്നതായി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഈസ്റ്റ...
കണ്ണൂർ: ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ കെണികളിൽപ്പെട്ട് ചതിക്കുഴികളിൽ ആവുന്നതായി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ഇടയ ലേഖനത്തിലാണ് ആർച്ച് ബിഷപ്പ് ഇതു സംബന്ധിച്ച ആശങ്ക ഉയർത്തുന്നത്.
നേരത്തേയും ക്രിസ്തീയ സഭ ഇതു സംബന്ധിച്ച ആശങ്കകൾ ഉയർത്തിയത് വലിയ ചർച്ചയായിരുന്നു.
ക്രിസ്ത്യൻ സമുദായത്തിൽ പിതൃ സ്വത്ത് ഭാഗം വയ്ക്കുമ്പോൾ പെൺകുട്ടികൾക്ക് വേണ്ടത്ര പ്രാതിനിധ്യം ഇപ്പോഴും ലഭിക്കുന്നില്ല എന്നും ഇടയലേഖനത്തിൽ പറയുന്നു.
ഇതു സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുപോലും പെൺകുട്ടികൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല.
സ്ത്രീധനം എന്ന വിപത്ത് രൂക്ഷമാകുന്നതിനും പെൺമക്കൾക്ക് സ്വത്ത് ഭാഗം വെക്കുന്നതിന് താളപ്പഴകൾ കാരണമാകുന്നുണ്ടെന്നും ഇടയലേഖനം ചുണ്ടിക്കാട്ടുന്നു.
COMMENTS