Solar case investigated retired DYSP K.Harikrishnan found dead in railway track
കായംകുളം: സോളാര്‍ കേസില്‍ ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ ഹരിപ്പാട് ഏവൂരില്‍ രാമപുരം ക്ഷേത്രത്തിന് സമീപത്തായുള്ള ലെവല്‍ ക്രോസിലാണ് സംഭവം. അടുത്തുതന്നെ ഇയാളുടെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
സോളാര്‍ കേസ് പ്രതി സരിതയെ തലശ്ശേരിയില്‍ നിന്നുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ എത്തുന്നതിനു മുന്‍പേ തിരക്കിട്ടു അറസ്റ്റ് ചെയ്തതിന് ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിനും ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. അന്ന് വിജിലന്‍സ് ഇയാളുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Keywords: Retired DYSP K.Harikrishnan, Dead, Railway track, Solar case
COMMENTS