The SNC Lavalin case is likely to be adjourned again on Monday. Last day, the case against the accused, including Chief Minister Pinarayi Vijayan
അഭിനന്ദ്
ന്യൂഡല്‍ഹി: മാറ്റിവച്ചു ചരിത്രം സൃഷ്ടിക്കപ്പെട്ട എസ് എന്‍ സി ലാവലിന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, വീണ്ടും മാറ്റിവയ്ക്കപ്പെടാന് സാദ്ധ്യത.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള കേസ് പുതിയ ബെഞ്ചിനു വിട്ടുകൊണ്ട് ഉത്തരവായത് കഴിഞ്ഞ ദിവസമാണ്.
ജസ്റ്റിസ് എം ആര് ഷാ, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചിലേക്കാണ് കേസ് വിട്ടിരിക്കുന്നത്. എന്നാല്‍, ജസ്റ്റിസ് ഷാ മേയ് 15ന് വിരമിക്കുകയാണ്. ആ സ്ഥിതിക്ക് അദ്ദേഹം വാദം കേള്‍ക്കുമോ എന്നു വ്യക്തമല്ല.
ഇതേസമയം, കേസിലെ കക്ഷിയായ ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിന്റെ അഭിഭാഷകന് എം എല്‍ ജിഷ്ണു കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്കു കത്തു നല്‍കിയിട്ടുണ്ട്. സുഖമില്ലെന്നു കാട്ടിയാണ് അദ്ദേഹം കത്തു നല്‍കിയിരിക്കുന്നത്. ഈ രണ്ടു സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കേസ് വീണ്ടും മാറ്റിവയ്ക്കാനാണ് സാദ്ധ്യത.
2017ല്‍ ലിസ്റ്റ് ചെയ്ത കേസ് ഇതിനകം 25 തവണ മാറ്റിവച്ചിട്ടുണ്ട്. നേരത്തേ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ചിലായിരുന്നു കേസ്. അദ്ദേഹം വിരമിച്ചപ്പോള്‍ പുതിയ ബെഞ്ചിനു മുന്നിലെത്തി. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചിലായിരുന്നു പിന്നീട് കേസ്. അവിടെനിന്നാണ് പുതിയ ബെഞ്ചിലേക്കു മാറ്റിയിരിക്കുന്നത്.
പന്നിയാര്‍, ചെങ്കുളം-പള്ളിവാസല്‍ ജല വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ നടന്ന ക്രമക്കേടില്‍ ഖജനാവിന് 86.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നതാണ് കേസ്. അന്നു വൈദ്യുതി മന്ത്രി പിണറായി വിജയനായിരുന്നു.
പിണറായി വിജയന്, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹന ചന്ദ്രന്, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി ബി ഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ച പ്രതികളുടെ ഹര്‍ജിയും സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.
Summary: The SNC Lavalin case is likely to be adjourned again on Monday. Last day, the case against the accused, including Chief Minister Pinarayi Vijayan, was handed over to a new bench. M L Jishnu, the lawyer of the former joint secretary of the energy department Francis, who is a party in the case, has given a letter to the Supreme Court requesting that the case be adjourned. He has given the letter saying that he is not feeling well.
COMMENTS