സ്വന്തം ലേഖകന്‍ കൊച്ചി : നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ സിനിമയില്‍ നിന്നു വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ത...
സ്വന്തം ലേഖകന്‍
കൊച്ചി : നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ സിനിമയില്‍ നിന്നു വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും തീരുമാനിച്ചു.
താരസംഘടനയായ അമ്മയുടെയും ഭാരവാഹികള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. അമ്മയും വിലക്കിനെ തത്വത്തില്‍ അംഗീകരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കാരണത്താലാണ് ഇവരെ വിലക്കുന്നതെന്നാണ് സൂചന. ഇരുവരും ലൊക്കേഷനില്‍ സമയത്തെത്തുന്നില്ല. എത്തിയാലും പ്രശ്‌നങ്ങളുണ്ടാക്കുന്നതു പതിവായിരിക്കുന്നു.
ഇത്തരത്തില്‍ നിരന്തരം വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
രാസലഹരി ഉപയോഗിക്കുന്ന നിരവധി പേര്‍ മലയാള സിനിമയിലുണ്ടെന്നും ഇതിനു കടിഞ്ഞാണിടേണ്ടതുണ്ടെന്നും നിര്‍മാതാവ് രഞ്ജിത്ത് ആരുടെയും പേരെടുത്തു പറയാതെ വ്യക്തമാക്കി.
സിനിമാ വ്യവസായം നന്നാകാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടിയെന്നും രഞ്ജിത്ത് പറഞ്ഞു.
സിനിമയുടെ ഷൂട്ടിംഗ് പകുതിയായപ്പോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നു ഷെയ്ന്‍ നിഗമിനു സംശയം. ഇതിന്റെ പേരില്‍ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഏതൊക്കെ സിനിമയിലാണ് കരാര്‍ ഒപ്പിട്ടുള്ളതെന്നു പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ല. ഇവരെയൊക്കെ വച്ചു സിനിമ ചെയ്യാനാവില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
നിര്‍മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും സിനിമയില്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരു വിവരം സര്‍ക്കാരിനു കൈമാറുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ശ്രീനാഥ് ഭാസിയും ഷെയ്‌നും നേരത്തേയും സമാന പ്രശ്‌നങ്ങളുടെ പേരില്‍ വിലക്കു നേരിട്ടിട്ടുള്ളവരാണ്. വിലക്കു നീങ്ങി വീണ്ടും സജീവമാകാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ഇരവും വീണ്ടും കുഴപ്പത്തിലായിരിക്കുന്നത്.
Summary: Producers Association and FEFCA have decided to ban actors Srinath Bhasi and Shane Nigam from the film. The decision was taken in a meeting involving the officials of star organization AMMA. It is reported that the AMMA also accepts the ban in principle.
COMMENTS